തിരുവനന്തപുരം: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കള്ള കാവിയിട്ട പൂച്ച സന്ന്യാസിയാണെന്ന് മന്ത്രി എം എം മണി. രാജ്യത്തിലെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് യോഗി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയ്ക്ക് പതാക കൈമാറാനെത്തിയപ്പോള്‍ യോഗി പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിനെ കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്.
വങ്കനും കഴിവുകെട്ടവനുമായ യോഗിക്ക് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പറയാന്‍ എന്താണ് യോഗ്യതയെന്ന് മണി ചോദിച്ചു. എഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു മന്ത്രി മണിയുടെ പ്രതികരണം. ഉത്തര്‍പ്രദേശിൽ പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഢിപ്പിച്ച് കൊലപ്പെടുത്തുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും മന്ത്രി എം എം മണി പറഞ്ഞു.