ആശയഗംഭീരനായ കുമാരനാശാന്റെ വരികള്‍ ഉദ്ധരിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി...' എന്നു തുടങ്ങുന്ന ആശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വരികളാണ് അദ്ദേഹം പ്രസംഗത്തിനിടെ പരാമര്‍ശിച്ചത്. 'ജാതി,മത, രാഷ്ട്രീയ, ലിംഗ വ്യത്യാസമില്ല, വികസനമാണ് പ്രധാനം. രാജ്യത്തിന്റെ ആവശ്യവും വികസനമാണ്'-അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വിവിധ പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2000 മെഗാവാട്ട് പുഗലൂര്‍ തൃശ്ശൂര്‍ പവര്‍ ട്രാന്സ്മിഷന് പദ്ധതി,50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട് , തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.
കേരളത്തിന്റെ വികസന യാത്രയില്‍ പ്രധാനപ്പെട്ട ചുവടുവെയ്പ്പാണ് ഇന്നത്തേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹകരണം-വികസനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നമുക്ക് മുന്നോട്ടു നീങ്ങാം. അതിന് കേരളത്തിലെ ജനങ്ങളുടെ പിന്തുണ താന്‍ തേടുകയാണ്. കേരളത്തിന്റെ എല്ലാ പദ്ധതികളിലും തുടര്‍ന്നും സഹകരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.