പത്തനംതിട്ട: പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പമ്പയാറ്റിലെ തിരുവല്ല കിച്ചേരിവാൽ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്.
ഗ്രീഷ്മം ടീ എക്സ്പോർട്ടിങ് കമ്പനി ഉടമ ഇടുക്കി പാമ്പനാർ പുത്തൻപുരയിൽ വിനൂപ് രാജ് (36) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. തുടർന്ന് തിരുവല്ലയിൽ നിന്ന് എത്തിയ അഗ്നിശമന സേനയിലെ സ്കൂബ ടീം നടത്തിയ തിരച്ചിലിന് ഒടുവിൽ കടവിൽ നിന്നും നൂറു മീറ്റർ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.