പാലക്കാട്: നെല്ലായയിൽ മകൻ അച്ഛനെ തലയ്ക്ക് അടിച്ച് കൊന്നു. നെല്ലായ പള്ളി പടിയിൽ വാപ്പുട്ടി ഹാജി ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെ തുടർന്നാണ് മകൻ അഫ്സൽ അച്ഛനെ തലയ്ക്ക് അടിച്ചത്.
പരുക്കേറ്റ വാപ്പൂട്ടി ഹാജിയെ പെരിന്തൽമണ്ണ യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബൈക്കിന്റെ റാഡുകൊണ്ടാണ് മകൻ കൊലപാതകം നടത്തിയത്. മകന് വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങി.