പാലക്കാട്: പാലക്കാട് ആറുവയസ്സുകാരനെ മാതാവ് കഴുത്തറുത്ത് കൊന്നു. വീട്ടിലെ ശുചിമുറിയില്‍ വെച്ചാണ് മകനെ യുവതി കൊലപ്പെടുത്തിയത്. പൂളക്കാട് സ്വദേശിനി ഷാഹിദയാണ് മൂന്നാമത്തെ മകന് ആമിലിനെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മൂന്നുമാസം ഗർഭിണിയാണ് ഷാഹിദ. ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് സംഭവം.
ഇവർ തന്നെയാണ് വിവരം പോലീസിൽ അറിയിച്ചതും. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്ത വീട്ടിൽനിന്ന് നമ്പർ വാങ്ങി ഷാഹിദയാണ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനു ശേഷമാണ് കൊലപാതക വിവരം ഷാഹിദയുടെ ഭർത്താവ് സുലൈമാൻ അറിയുന്നത്. ഷാഹിദയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.