രാമക്ഷേത്ര നിര്‍മാണത്തിന് ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍.എസ്.എസ്


ചങ്ങനാശ്ശേരി: രാമക്ഷേത്ര നിര്‍മാണത്തിന് ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍.എസ്.എസ്. ആരും ആവശ്യപ്പെട്ടിട്ടല്ല പണം നല്‍കിയതെന്നും സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്ന് എന്‍.എസ്.എസ്. വിശദീകരിച്ചു. ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായാണ് ഈ തുക നല്‍കിയത്. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. ശബരിമലയില്‍ എന്‍.എസ്.എസ്. വിശ്വാസികള്‍ക്കൊപ്പം നിന്നിരുന്നു. അതേ വിശ്വാസത്തിന്റെ പേരിലാണ് ക്ഷേത്രം നിര്‍മിക്കുന്നതിന് സംഭാവന നല്‍കുന്നതെന്നും എന്‍.എസ്.എസ്. വ്യക്തമാക്കിയിട്ടുണ്ട്

ഹൈന്ദവ വിശ്വാസങ്ങളുടെ ഭാഗമാണ് രാമക്ഷേത്രവും അയോധ്യയും. അതിന്റെ നിര്‍മാണത്തിനാണ് എന്‍എസ്എസ് പണം നല്‍കുന്നത്. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ല- എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക