ഓം​ഗ് സാ​ൻ സു​ചി​യെ വി​ട്ട​യ​ച്ചി​ല്ലെ​ങ്കി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കും; മ്യാ​ൻ​മ​ർ സൈ​ന്യ​ത്തി​ന് യു​എ​സി​ന്‍റെ മുന്നറിയിപ്പ്


ന​യ്പി​റ്റോ: മ്യാ​ന്‍​മ​റി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട ഓം​ഗ് സാ​ന്‍ സു​ചി​യും പ്ര​സി​ഡ​ന്‍റ് വി​ന്‍ മി​ന്‍​ടി​നെ​യും ഉ​ട​ൻ വി​ട്ട​യയ്ക്ക​ണ​മെ​ന്ന് യു​എ​സ്. ഇ​തി​നു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മ്യാ​ൻ​മ​ർ സൈ​ന്യം ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടു​മെ​ന്നും യു​എ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ്യാ​ൻ​മ​റി​ൽ ജ​നാ​ധി​പ​ത്യ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​മ​വാ​ഴ്ച​യും പാ​ലി​ക്ക​പ്പെ​ട​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഒ​രു നീ​ക്ക​ത്തെ​യും യു​എ​സ് പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും വൈ​റ്റ് ഹൗ​സ് വ​ക്താ​വ് അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഓം​ഗ് സാ​ന്‍ സു​ചി​യും പ്ര​സി​ഡ​ന്‍റ് വി​ന്‍ മി​ന്‍​ടും അ​റ​സ്റ്റി​ലാ​യ​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ നാ​ഷ​ണ​ൽ ലീ​ഗ് ഫോ​ർ ഡെ​മോ​ക്ര​സി (എ​ന്‍​എ​ല്‍​ഡി)​യു​ടെ നേ​താ​ക്ക​ളെ​യും സൈ​ന്യം ത​ട​വി​ലാ​ക്കി. രാ​ജ്യ​ത്ത് ഔ​ദ്യോ​ഗി​ക റേ​ഡി​യോ പ്ര​ക്ഷേ​പ​ണം നി​ര്‍​ത്തി വ​ച്ചു. വം​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​എ​ൽ​ഡി വ​ൻ വി​ജ​യം നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി​യെ​ന്നാ​ണ് സൈ​ന്യം പി​ന്തു​ണ​യ്ക്കു​ന്ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​യു​ടെ ആ​രോ​പ​ണം.​സൈ​നി​ക ന​ട​പ​ടി​ക​ളോ​ട് ജ​ന​ങ്ങ​ൾ വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് എ​ൻ​എ​ൽ​ഡി വ​ക്താ​വ് മ​യോ ന്യൂ​ന്ത് പ​റ​ഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക