തിരുവനന്തപുരം: ഇ.എം.സി.സി വിവാദത്തിൽ ചെന്നിത്തലക്ക് മുഖ്യമന്ത്രിയുടെ മറുപടി. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും സർക്കാർ ചെയ്യില്ല. കുപ്രചരണത്തിലൂടെ മത്സ്യത്തൊഴിലാളികളെ സർക്കാരിനെതിരാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യബന്ധന നയം കൃത്യമായി നടപ്പാക്കുന്ന സർക്കാരാണിത്. കോര്‍പ്പറേറ്റുകൾക്ക് മത്സ്യതൊഴിലാളികളെ തീറെഴുതുന്ന നയം കൊണ്ടുവന്നത് പ്രതിപക്ഷ നേതാവിന്റെ പാർട്ടിയാണ്. ആഴക്കടൽ മത്സ്യബന്ധന നയം കൊണ്ടുവന്നത് നരസിംഹറാവു സർക്കാരിന്റ കാലത്താണ്. അതിനെതിരെ പോരാടിയവരാണ് ഈ സർക്കാരിനെ നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.