സ്വകാര്യ നിക്ഷേപം മാത്രമല്ല വികസനം; കേന്ദ്ര പദ്ധതികളുമായി സഹകരിക്കാന്‍ കേരളം തയ്യാറാണ്, പ്രധാനമന്ത്രി വേദിയിലിരിക്കെ ബിപിസിഎല്‍ വില്‍പനയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി


കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ ബി.പി.സി.എല്‍ പദ്ധതിയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് മാത്രമല്ല വ്യവസായ അഭിവൃദ്ധിയുണ്ടാക്കുന്നതെന്നും പൊതുമേഖലയെ ശാക്തീകരിച്ചു കൂടിയാണ് കേരളത്തിലെ വികസനം സാധ്യമാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരുമായി വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്നും സമഗ്ര വികസനമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. കൊച്ചിയില്‍ ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

അധികാരത്തിലേറിയതുമുതല്‍ കഴിഞ്ഞ നാലര വര്‍ഷക്കാലമായി വ്യവസായ വളര്‍ച്ചയുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയില്‍ നിന്നുള്ള നിക്ഷേപം മാത്രമല്ല ഇതിനായി ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

വിവിധ വികസന പദ്ധതികളാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്.രാജ്യത്തിന്റെ ആത്മനിര്‍ഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴി തുറന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഴില്‍ സൃഷ്ടിക്കുന്നതും വിദേശനാണ്യം ലഭിക്കുന്നതുമായ പദ്ധതിയാണിതെന്നും ‘സാഗരിക’ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് കുതിപ്പേകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക