കോഴിക്കോട്: കത്വ- ഉന്നാവോ ഇരകളായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി യൂത്ത്ലീഗ് പിരിച്ച ഫണ്ട് പി.കെ ഫിറോസ് അടക്കമുള്ള നേതാക്കൾ വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപണമുയർത്തിയ യൂസുഫ് പടനിലത്തിനെതിരെ പികെ ഫിറോസ് രംഗത്ത്. യൂസുഫ് കഴിഞ്ഞ തദ്ദേശ തിരെഞ്ഞെടുപ്പിൽ ലീഗ് വിമതനായി മത്സരിച്ച ആളാണ്, തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. നേതാക്കൾക്കെതിരെ വാസ്തവവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച യൂസുഫിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും പി കെ ഫിറോസ് സിറാജ് ലൈവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം ഡിവിഷനിൽ എൽ ഡി എഫ് പിന്തുണയോടെ ജനകീയ സ്വതന്ത്രസ്ഥാനാർഥിയായി യൂസുഫ് മത്സരിച്ചിരുന്നു.