ബിനീഷ് കോടിയേരിയെ അഴിക്കുള്ളിലാക്കിയതിന്റെ പകയാണ് തനിക്കെതിരേയുള്ള കേസ്; കത്വാ ഫണ്ട് തട്ടിപ്പ് കേസിനോട് പ്രതികരിച്ച്- പി.കെ ഫിറോസ്


കോഴിക്കോട്: സി.പി.എമ്മിന് തന്നോട് പകയാണെന്നും ബിനീഷ് കോടിയേരിയെ ജയിലില്‍ കിടത്തിയതിന്റെ പക തീര്‍ക്കാനാണ് തനിക്കെതിരേ കുന്ദമംഗലം പോലീസ് കേസെടുത്തതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സി.പി എമ്മിന്റെ കണ്ണിലെ കരടാണ് യൂത്ത് ലീഗ്. ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കേസ് എടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും പി.കെ ഫിറോസ് ചൂണ്ടിക്കാട്ടി.

അഭിമന്യു, ഡല്‍ഹി ഫണ്ട് സമാഹരണം എന്നീ കാര്യങ്ങളില്‍ യൂത്ത് ലീഗ് പിണറായിക്കും കോടിയേരിക്കുമെതിരേ പരാതി നല്‍കിയിട്ടുണ്ട്. അതിലും കേസെടുക്കണം. അങ്ങനെയെങ്കില്‍ രാഷ്ട്രീയ പേരിത കേസാണെന്ന് പറയില്ല. അല്ലാത്ത പക്ഷം അങ്ങനെ കരുതേണ്ടി വരും. ഒരു ദിവസം പോലും നിലനില്‍ക്കാത്ത കേസാണിത്. പുകമറയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഫിറോസ് പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക