പോക്കോയുടെ ഏറ്റവും ബജറ്റ് ഫോണായ POCO -M3 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും അറിയാം..


പോക്കോയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ പോക്കോ എം3 ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഈ സ്മാർട്ട്ഫോൺ ഇതിനകം തന്നെ നിരവധി വിപണികളിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഈ വർഷത്തെ പോക്കോയുടെ ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ കൂടിയാണ് എം3. ഓൺലൈൻ ഇവന്റിലൂടെയാണ് ഡിവൈസ് ലോഞ്ച് ചെയ്യുന്നത്. കറുപ്പ്, നീല, മഞ്ഞ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാകും. വിപണിയിൽ റിയൽ‌മി 6, റിയൽ‌മി നാർ‌സോ 20, മോട്ടോ ജി 9 പവർ എന്നീ ഡിവൈസുകളോടായിരിക്കും ഈ സ്മാർട്ട്ഫോൺ മത്സരിക്കുന്നത്.

പോക്കോ എം3: പ്രതീക്ഷിക്കുന്ന വില

15,000 രൂപ വിഭാഗത്തിലായിരിക്കും പോക്കോ എം3 സ്മാർട്ട്‌ഫോൺ പുറത്തിറക്കുക എന്നാണ് റിപ്പോർട്ടുകൾ. മറ്റ് വിപണികളിൽ 4 ജിബി, 6 ജിബി എന്നീ രണ്ട് റാം ഓപ്ഷനുകളിലാണ് ഡിവൈസ് അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസ് 6 ജിബി റാം ഓപ്ഷനിൽ മാത്രമായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 64 ജിബി മുതൽ 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുള്ള ഡിവൈസായിരിക്കും ഇത്. രണ്ട് വേരിയന്റുകളുടെയും വില 10,000 മുതൽ 15,000 രൂപ വരെയായിരിക്കും.

പോക്കോ എം3 സ്മാർട്ട്ഫോൺ ലോഞ്ച് ഇവന്റിന്റെ ലൈവ് സ്ട്രീം കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭ്യമാകും. ലോഞ്ച് ഇവന്റ് ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിക്കുന്നത്. പോക്കോയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ലോഞ്ചിന്റെ ലൈവ് അപ്‌ഡേറ്റുകളും ലഭ്യമാകും. ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷ പുലർത്തുന്ന ഡിവൈസാണ് ഇത്. പോക്കോയുടെ മറ്റെല്ലാ ഡിവൈസുകൾക്കും ഇന്ത്യയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

പോക്കോ എം3: സവിശേഷതകൾ

മുകളിൽ സൂചിപോക്കോ എം3 ഇതിനകം മറ്റ് പല രാജ്യങ്ങളിലും പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ട് ഡിവൈസിന്റെ സവിശേഷതകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാണ്. ഫുൾ എച്ച്ഡി + റെസല്യൂഷനുള്ള 6.53 ഇഞ്ച് ഡിസ്‌പ്ലേയാണ് പോക്കോ എം3 സ്മാർട്ട്ഫോണിൽ ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 6 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസ് ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐയിൽ ആയിരിക്കും പ്രവർത്തിക്കുക.

ഫോട്ടോഗ്രഫിക്കായി പോക്കോ എം3യുടെ പിറകിൽ മൂന്ന് ക്യാമറകളാണ് ഉണ്ടാവുക. എഫ് / 1.79 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ലെൻസ്, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ ലെൻസ് എന്നിവയാണ് പിൻക്യാമറ സെറ്റപ്പിലെ ക്യാമറകൾ. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.4 അപ്പർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ടായിരിക്കും.

ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന പോക്കോ എം3 സ്മാർട്ട്ഫോൺ മറ്റ് രാജ്യങ്ങളിൽ അവതരിപ്പിച്ച മോഡലുകളിൽ നിന്നും ചില മാറ്റങ്ങളോടെയാവും എത്തുക. പോക്കോ എം2 സ്മാർട്ട്ഫോൺ 5000 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് വിപണിയിൽ എത്തിയത്. എന്നാഷ എം3 സ്മാർട്ട്ഫോൺ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000 എംഎഎച്ച് ബാറ്ററിയായിരിക്കും വിപണിയിൽ എത്തിക്കുക.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക