ജോലിയൊന്നുമില്ലെന്ന വിവരം ഭാര്യ കണ്ടുപിടിച്ചു, കലിമൂത്ത് ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയ്ത് യുവാവ്; കേസെടുത്ത് പൊലീസ്
ഭോപ്പാല്‍: ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഹബീബ് ഗഞ്ചിലാണ് സംഭവം അരങ്ങേറിയത്.
സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കോൺട്രാക്ട് തൊഴിലാളിയായി ജോലി ചെയ്യുന്ന സ്ത്രീയുടെ ചിത്രങ്ങളാണ് ഭര്‍ത്താവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഹബീബ് ഗഞ്ചിലെ അരേര കോളനിയിലാണ് സംഭവം.ജബല്‍പൂര്‍ നിവാസിനിയായ ഈ സ്ത്രീയുടെയും യുവാവിന്റെയും വിവാഹം 2015 ലാണ് നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഏറെ വൈകാതെ തന്നെ ഇവുരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തെന്നാണ് പൊലീസ് പറയുന്നത്.
വിവാഹത്തിന് മുൻപ് ഭര്‍ത്താവിന്റെ വീട്ടുകാർ അദ്ദേഹത്തിന്റെ ജോലിയെപ്പറ്റി കള്ളം പറഞ്ഞിരുന്നതായി ഭാര്യ പൊലീസിനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. 34 വയസുകാരനായ ഭര്‍ത്താവിന് ഒരു ജോലിയും ഇല്ലെന്ന യാഥാർത്ഥ്യം വിവാഹ ശേഷമാണ് ഭാര്യക്ക് മനസിലായത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ ഭാര്യ ഇതേപ്പറ്റിു ഭര്‍ത്താവിന്റെ ബന്ധുക്കളോട് ചോദിച്ചിരുന്നു.

എന്നാല്‍, ജോലിയെ പറ്റിയുള്ള തന്റെ കള്ളം പുറത്തായതോടെ ഭര്‍ത്താവിന് ഭാര്യയോടുള്ള ദേഷ്യം വർധിക്കുകയും അവളെ ശാരീരികമായി പീഡിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.
ഇതിനിടെ ഏതാനും മാസങ്ങൾക്ക് മുൻപ് ഭോപ്പാലില്‍ ഒരു ജോലി തരപ്പെടുത്തിയ സ്ത്രീ പിന്നീട് അങ്ങോട്ട് താമസം മാറി. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് അവളുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. ഇതേക്കുറിച്ച് സ്ത്രീ ഭർത്താവിനോട് ഫോണിൽ ചോദിച്ചെങ്കിലും അയാൾ ദേഷ്യപ്പെടുകയും മറ്റൊരു വിവാഹം കഴിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് പരാതിയിൽ ആരോപിക്കുന്നു.

അതേസമയം കുറ്റവാളിയായ യുവാവിനെതിരെ കേസെടുത്തെന്ന് മധ്യപ്രദേശ് പൊലീസ് വ്യക്തമാക്കി. ജബയപൂര്‍ നിവാസിയായ പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 494, 509, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക