പ്രകടനത്തിനിടെ തോക്കുമായെത്തി ആക്രമണ ശ്രമം: ആര്‍എസ്എസ് ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന്- പോപ്പുലർ ഫ്രണ്ട്


പറവൂര്‍: പോപ്പുലർ ഫ്രണ്ട് പ്രകടനത്തിലേക്ക് തോക്കുമായെത്തി അക്രമണത്തിന് മുതിരുകയും സേവാവാഹിനി ആംബുലന്‍സില്‍ ആയുധം ഒളിപ്പിക്കുകയും ചെയ്ത ആര്‍എസ്എസ് ഭീകരരെ അറസ്റ്റ് ചെയ്ത് സംഭവത്തിലെ ഗൂഢാലോചന ഉന്നത സംഘത്തെ കൊണ്ട് അന്വേഷിപ്പിച്ച് പുറത്ത് കൊണ്ടുവരണമെന്നും പോപുലർ ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറി അറഫ മുത്തലിബ് ആവശ്യപ്പെട്ടു.

യോഗി ആദിത്യനാഥിന്റെ കേരള സന്ദര്‍ശനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ പ്രകടനത്തോടനുബന്ധിച്ച് പറവൂരില്‍ നടത്തിയ പ്രകടനത്തിലേക്കാണ് ആര്‍എസ്എസ് സംഘം തോക്കുമായി ആക്രമണത്തിനെത്തിയതും ഭീഷണി പെടുത്തിയതും.

പറവൂരിലെ ആര്‍എസ്എസ് ആയുധപ്പുരയായ അംബാടി സേവ കേന്ദ്രത്തിലെ ആയുധ ശേഖരം റെയ്ഡ് ചെയ്യണമെന്നും പറവൂരിന്റെ സമാധാനന്തരീക്ഷം നിലനിര്‍ത്തണമെന്നും അറഫ മുത്തലിബ് കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക