അൽ ഐനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു


അൽഐൻ: ജോലിക്കു പോകാൻ ഒരുങ്ങുന്നതിനിടെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. അൽ ഐനിലെ താമസസ്ഥലത്താണ് സംഭവം. മലപ്പുറം, വേങ്ങര ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് സ്വദേശി മേലേതൊടി സമീർ (45) ആണ് വ്യാഴാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരിച്ചത്. അൽഐൻ ഖബീസിയിലെ അൽ ഹത്താ സലൂൺ ഉടമയാണ്.

വ്യാഴം രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും താമസ സ്ഥലത്ത് വെച്ച് തന്നെ കുഴഞ്ഞു വീണു മരിക്കുകയുമായിരുന്നു. റസീനയാണ് സമീറിന്‍റെ ഭാര്യ, മക്കൾ: സിനാൻ, റയാൻ. മൃതദേഹം ഇപ്പോൾ അൽ ഐൻ, അൽ ജീമി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമം തുടർന്നു വരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക