പാലക്കാട്: പാലക്കാട് പി.എസ്.സി ഓഫീസില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പി.എസ്.സി ഓഫീസിന്റെ പ്രധാനവാതില്‍ പുറത്തുനിന്ന് താഴിട്ട് പൂട്ടി. വാതിലിനു മുന്നില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനങ്ങള്‍ നടത്താത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും കഴിഞ്ഞ ദിവസങ്ങളിലും കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇന്ന് സെക്രട്ടേറിയറ്റിലേക്ക് നടന്ന കെ.എസ്.യുവിന്റെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.