ഞങ്ങളുടെ ആഭ്യന്തര കാര്യത്തിൽ പുറത്തുള്ളവർ ഇടപെടേണ്ട.!! കർഷക സമരത്തിൽ കേന്ദ്രത്തിന് പിന്തുണയുമായി- പി.ടി ഉഷ, ട്വീറ്റിന് താഴെ പൊങ്കാലയുമായി മലയാളികൾ


കോഴിക്കോട്: വിവാദ കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിനെ പിന്തുണച്ച് പ്രമുഖ അത് ലറ്റ് പി.ടി ഉഷ. ഞങ്ങളുടെ സംസ്ക്കാരത്തിലും പാരമ്പര്യത്തിലും ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നുമാണ് ട്വീറ്റ്.

'ഇന്ത്യ ജനാധിപത്യത്തിന്‍റെ ഉത്തമ മാതൃകയാണ്. ഞങ്ങളുെട പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങൾക്കറിയാം, എന്തുകൊണ്ടെന്നാൽ ലോകത്ത് നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ' പി.ടി. ഉഷ ട്വിറ്ററിൽ വ്യക്തമാക്കി. ട്വീറ്റിന് താഴെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. തുടർന്ന് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബർഗും കമല ഹാരിന്‍റെ സഹോദരിപുത്രി മീന ഹാരിസും കേന്ദ്ര സർക്കാറിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ഇത് വലിയ രീതിയില്‍ ചര്‍ച്ചയായതോടെ സച്ചിൻ ടെണ്ടുൽക്കർ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ, സുനിൽ ഷെട്ടി തുടങ്ങി നിരവധി സെലിബ്രിറ്റികൾ റിഹാനയെയും ഗ്രെറ്റയേയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. #IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗിനൊപ്പമായിരുന്നു ട്വീറ്റുകള്‍. ഇതിന് തുടർച്ചയായാണ് മലയാളത്തിന്‍റെ സ്വന്തം അത് ലറ്റും കേന്ദ്രസർക്കാറിനെ പിന്തുണക്കുന്ന ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക