രാഹുല്‍ ഗാന്ധിക്ക് എതിരെ അവകാശ ലംഘന നോട്ടിസ് നല്‍കി ബിജെപി


ന്യൂഡൽഹി: രാഹുല്‍ ഗാന്ധിക്ക് എതിരെ അവകാശ ലംഘന നോട്ടിസ് നല്‍കി ബിജെപി. കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കവെ മരണമടഞ്ഞ 200 ഓളം പേരെ അനുസ്മരിക്കാന്‍ മൗനപ്രാര്‍ത്ഥന നടത്തിയ സംഭവത്തിലാണ് അവകാശ ലംഘനം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയത് .

ബിജെപി അംഗങ്ങളായ സഞ്ജയ് ജയ്‌സ്വാള്‍, രാകേഷ് സിംഗ്, പി.പി. ചൗധരി എന്നിവരുടേതാണ് അവകാശ ലംഘന നോട്ടിസ്. തൃണമൂല്‍, ഡിഎംകെ അംഗങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധി സ്പീക്കറുടെ അനുമതി തേടാതെ നടത്തിയ മൗന പ്രാര്‍ത്ഥനയ്ക്ക് എതിരെ ആണ് നോട്ടിസ്. 200 ഓളം കര്‍ഷകര്‍ മരിച്ചു എന്നും സര്‍ക്കാര്‍ അവരെ ആദരിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു രാഹുലിന്റെ മൗന പ്രാര്‍ത്ഥന.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക