യുഡിഎഫ് അധികാരത്തിൽ വന്നാൽ അനധികൃത നിയമനങ്ങൾ പുനഃപരിശോധിക്കും; രമേശ്‌ ചെന്നിത്തലപാല: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ അനധികൃത നിയമനങ്ങൾ പുനപരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ക്രൈസ്തവ സമൂഹത്തിനു ചില വിഷമങ്ങൾ ഉണ്ടെന്നും യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ വിഷമങ്ങൾ പരിഹരിക്കാൻ നടപടി ഉണ്ടാകുമെന്നും ഈ കാര്യങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു. പച്ചയായ വർഗീയതയാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കരുത് എന്ന് ആദ്യം പറഞ്ഞത് കോൺഗ്രസാണെന്നും‌ ചെന്നിത്തല വ്യക്തമാക്കി.

ഇടതു പക്ഷ ജനാധിപത്യ മുന്നണി മുങ്ങുന്ന കപ്പലാണ്. ധാരാളം അണികളും നേതാക്കൻമാരും മാണി സി കാപ്പനൊപ്പം യുഡിഎഫിലേക്ക് വന്നിരിക്കുകയാണ്. എംഎൽഎ സ്ഥാനം രാജിവയ്ക്കാത്തതിൽ മാണി സി കാപ്പന്‍റെ ധാർമ്മികതയെ പറ്റി പറയുന്ന ആളുകൾ യുഡിഎഫിന്റെ വോട്ട് വാങ്ങി ജയിച്ച രണ്ട് എംഎൽഎമാരും എംപിയും ഇടത് മുന്നണിയോടൊപ്പം പോയപ്പോൾ അവർക്ക് ധാർമ്മികതയില്ലേയെന്ന് ചോദിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക