രമേശ് പിഷാരടി കോൺഗ്രസിലേക്ക്: യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി


കൊച്ചി: ഹാസ്യ നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്രയി’ൽ പങ്കെടുക്കും. ഐശ്വര്യ കേരളയാത്ര ഹരിപ്പാട് എത്തുമ്പോൾ പിഷാരടി അണിചേരുമെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയുടെ സമാപനദിനമാണ് ഇന്ന്.

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി പിഷാരടി ചർച്ച നടത്തി. യുവനേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് പിഷാരടി കോൺഗ്രസിലേക്ക് വരുന്നതെന്നാണ് സൂചന. നേരത്തേ, പിഷാരടിയുടെ ഉറ്റസുഹൃത്തും നടനുമായ ധർമജൻ കോൺഗ്രസിലേക്ക് വന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുണ്ടെന്ന് ധർമജൻ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിഷാരടിയുടെ രംഗപ്രവേശനം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക