പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, തീരുമാനമെടുക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയാം: സച്ചിന്‍ ടെണ്ടുൽക്കർ, ടീറ്റിന് രൂക്ഷ വിമർശനവുമായി ആരാധകർ


ന്യൂഡൽഹി: 'ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുത്. പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാം'

സച്ചിന്‍റെ ട്വീറ്റ്.


ട്വിറ്ററിൽ 100 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള രാജ്യാന്തര പോപ്പ് താരം റിഹാന, കർഷകരുടെ പ്രതിഷേധത്തെ കുറിച്ച് എന്താണ് നമ്മള്‍ സംസാരിക്കാത്തതെന്ന് ട്വീറ്റ് ചെയ്തിരുന്നു. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പിന്നാലെ രൂക്ഷ വിമർശനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. സെ​ന്‍സേ​ഷ​ണല്‍ ഹാ​ഷ് ടാ​ഗു​ക​ളും ക​മ​ന്‍റു​ക​ളും ഏ​റ്റെ​ടു​ക്കു​ന്ന​ത് ചില പ്രശസ്തരുടെ പതിവാണെന്നാണ് വി​ദേ​ശ​കാ​ര്യ ​മ​ന്ത്രാ​ല​യം പ്രതികരിച്ചത്. ചില നിക്ഷിപ്‌ത താല്‍പര്യക്കാര്‍ കര്‍ഷക സമരത്തിലൂടെ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. കർഷകരുടെ ക്ഷേമത്തിനും സുസ്ഥിതിക്കും വേണ്ടിയാണ് കാര്‍ഷിക നിയമങ്ങളെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.

സിനിമ താരങ്ങളായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി നിർമാതാവും സംവിധായകനുമായ കരൺ ജോഹർ തുടങ്ങിയവര്‍ കേന്ദ്രത്തെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തി. ‘ഇന്ത്യയ്‌ക്കോ ഇന്ത്യൻ നയങ്ങൾക്കോ എതിരായ തെറ്റായ പ്രചാരണങ്ങളിൽ വീഴരുത്. എല്ലാ ആഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഈ മണിക്കൂറിൽ ഐക്യത്തോടെ നിൽക്കേണ്ടത് പ്രധാനമാണ്. കർഷകർ രാജ്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പ്രകടമാണ്’– വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവച്ച് അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.

‘പ്രക്ഷുബ്ധമായ കാലത്താണു നാം ജീവിക്കുന്നത്, ഓരോ സമയത്തും വിവേകവും ക്ഷമയും ആവശ്യമാണ്. പരിഹാരം കണ്ടെത്താൻ ഒരുമിച്ച് ശ്രമിക്കാം. നമ്മെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കരുത്’– കരൺ ജോഹർ പറഞ്ഞു.

‘അർധ സത്യത്തേക്കാൾ അപകടകരമായ ഒന്നുമില്ല. എല്ലായ്പ്പോഴും കാര്യങ്ങളെക്കുറിച്ച് സമഗ്രമായ വീക്ഷണം പുലർത്തണം.’– കേന്ദ്രത്തെ പിന്തുണച്ച് സുനിൽ ഷെട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നയങ്ങള്‍ക്കെതിരായ തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്ന് അജയ് ദേവ്‍ഗണും ട്വീറ്റ് ചെയ്തു.


എന്നാൽ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന്റെ ടീറ്റിന് താഴെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ആരാധകർ. പല തരത്തിലുള്ള കമന്‍റുകളാണ് ആരാധകര്‍ പാസ്സാക്കുന്നത്.

അതില്‍ ഒന്നിങ്ങനെയായിരുന്നു, പണ്ട് രാഹുല്‍ ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത് എത്രയോ നന്നായിപ്പോയി. 2004ഇല്‍ പാക്കിസ്ഥാനെതിരെ മുള്‍ട്ടാന്‍ ടെസ്റ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 194 റണ്‍സ് നേടിനില്‍ക്കേ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത സംഭവം സൂചിപ്പിച്ചായിരുന്നു ആരാധകന്‍റെ കമന്‍റ്.

അന്ന് സച്ചിന്‍ ഇരട്ട സെഞ്ച്വറി നേടുന്നതിന് മുമ്പ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ദ്രാവിഡിന്‍റെ തീരുമാനം വളരെയധികം വിവാദമായിരുന്നു. പിന്നീട് സച്ചിന്‍ തന്‍റെ ആത്മകഥയായ 'പ്ലേയിങ് ഇറ്റ് മൈ വേയ്'ല്‍‌ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക