കോവിഡ് വ്യാപനം; ഇന്ത്യ അടക്കം ഇരുപത് രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്ക്


റിയാദ്: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വീണ്ടും കടുപ്പിച്ച് സൗദി അറേബ്യ. ഇരുപത് രാജ്യങ്ങളില്‍നിന്നുള്ള വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. നയതന്ത്ര ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് വിലക്ക് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിലക്കുള്ള രാജ്യങ്ങളില്‍ ഇന്ത്യയും യു.എ.ഇയും ഉള്‍പ്പെടും. മറ്റു രാജ്യങ്ങള്‍- അമേരിക്ക, ജർമനി, അർജന്‍റീന, ഇന്തോനേഷ്യ, അയർല‍ന്‍ഡ്, ഇറ്റലി, പാക്കിസ്ഥാന്‍, ബ്രസീല്‍, പോർച്ചുഗല്‍, യു.കെ, തുർക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സർലന്‍ഡ്, ഫ്രാന്‍സ്, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍. നാളെ രാത്രി ഒന്പത് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക