സൗദിയിൽ പണമയക്കാൻ ഇനിമുതൽ പുതിയ സംവിധാനം


റിയാദ്: സൗദിയിലെ ബാങ്കുകള്‍ക്കിടയില്‍ അതിവേഗം 24 മണിക്കൂറും പണമയക്കാവുന്ന സംവിധാനം നിലവില്‍ വന്നു. സരീഅ് ഇന്‍സ്റ്റന്റ് പേയ്‌മെന്റ് എന്നറിയപ്പെടുന്ന സംവിധാനം സൗദി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോ. ഫഹദ് അല്‍മുബാറക് ഉദ്ഘാടനം ചെയ്തു. ഇതോടെ സൗദിയിലെ ഏതൊരാള്‍ക്കും ഇതര ബാങ്ക് അക്കൗണ്ടുകളിലേക്ക് ദിവസം 20,000 റിയാല്‍ വരെ അയക്കാന്‍ സാധിക്കും. ഒരു റിയാലാണ് ഫീസ്. ഐബാന്‍ നമ്പറിന് പകരം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാമെന്നത് ഇതിന്റെ പ്രത്യേകതയാണ്.

ബനിഫീഷ്യറി നമ്പര്‍ ആഡ് ചെയ്യാതെ 2500 റിയാല്‍വരെ ട്രാന്‍സര്‍ ഫെയ്യാമെന്നതും ഇതിന്റെ സവിശേഷതയാണ്. ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുമ്പായി ബെനഫിഷ്യറി അക്കൗണ്ട് നമ്പര്‍ സ്ഥിരീകരിക്കുന്നതിനും സൗകര്യമുണ്ട്. രാജ്യത്ത് അതിവേഗം പണം കൈമാറ്റം സാധ്യമാക്കുന്നതിനും കറന്‍സികളുടെ ഉപയോഗം പരമാവധി കുറക്കുന്നതിനും ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനും സുരക്ഷിതവും സുഗമവുമായ ധനവിനിമയം സാധ്യമാക്കുന്നതിനും ആവിഷകരിച്ചിട്ടുള്ള പദ്ധതികളുടെ ഭാഗമാണിത്.

ചുരുങ്ങിയ ചെലവില്‍ അതിവേഗം പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനും ബാങ്കുകളെ സമീപിക്കാതെ 24 മണിക്കൂറും ധനവിനിയോഗം സാധ്യമാക്കുന്നതിനും സരീഅ് അവസരമൊരുക്കും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക