ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ അഞ്ചുമിനിറ്റിനുള്ളിൽ സ്ഖലനം സംഭവിക്കുന്നു; ഇത് ശീഘ്ര സ്ഖലനമാണോ.? ഡോക്ടറുടെ മറുപടി ഇങ്ങിനെ..


സെക്സ് ആസ്വദിക്കുന്ന ആരെയും ഏറെ പ്രയാസപ്പെടുത്തുന്ന ഒന്നാണ് ശീഘ്രസ്‌കാലനം. പലർക്കും ശീഘ്രസ്‌കലനെപെറ്റി പല തെറ്റായ ധാരണകളും ഉണ്ട്. അറിയാം നമുക്ക് എന്താണ് ശീഘ്ര സ്‌കലനം എന്നും അതിനുള്ള പ്രതിവിധിയും

ചോദ്യം: ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ അഞ്ച് മിനിറ്റിനുള്ളിൽ സ്ഖലനം സംഭവിച്ചാൽ ഇതിനെ ശീഘ്രസ്ഖലനമായി കണക്കാക്കുമോ?
ഉത്തരം: ഇല്ല. ലിംഗം യോനിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ഇന്റർകോഴ്സിന് വേണ്ടിവരുന്ന സമയം 3- 5 മിനിറ്റാണ്. അതുകൊണ്ട് അഞ്ച് മിനിറ്റ് മികച്ച സമയമാണ്. ശാസ്ത്രീയ പഠനമനുസരിച്ച്, 2 മിനിറ്റിനുള്ളിൽ സ്ഖലനം സംഭവിക്കുന്നത് അകാല സ്ഖലനം അല്ലെങ്കിൽ ശീഘ്ര സ്ഖലനമായി കണക്കാക്കപ്പെടുന്നു. പങ്കാളി അതിന് തയാറാകുന്നതിന് മുമ്പായി ശീഘ്ര സ്ഖലനം സംഭവിക്കുന്നു. അതിനാൽ ഒരു പുരുഷന് 3 മിനിറ്റിനുള്ളിൽ സ്ഖലനം സംഭവിക്കുമ്പോൾ, പങ്കാളി അതിന് തയാറായില്ലെങ്കിൽ, അത് ശീഘ്ര സ്ഖലനമായി കണക്കാക്കണം.

പ്രകടനത്തെ കുറിച്ചോർത്തുള്ള ഉത്കണ്ഠ കൊണ്ടും അശ്ലീല ചിത്രങ്ങളുടെയും വീഡിയോകളുടെയും സഹായത്തോടെയുള്ള സ്വയംഭോഗ ശീലം കൊണ്ടും പുരുഷന്മാർക്ക് ശീഘ്ര സ്ഖലനം സംഭവിക്കുന്നു. അതിവേഗത്തിലുള്ളതും പരുക്കൻ രീതിയിലുള്ളതുമായ സ്വയംഭോഗം ലിംഗത്തെ അതിതീവ്രമായ ഉത്തേജനത്തിലേക്ക് നയിക്കുകയും ഇത് ശീഘ്ര സ്ഖലനത്തിന് കാരണമാകുകയും ചെയ്യുന്നു. ഈ സ്വഭാവരീതിയെ നിയന്ത്രിക്കുകയും സ്ഖലനം പരമാവധി നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കണമെന്നുമാണ് നിർദേശിക്കാനുള്ളത്. അതായത് സ്ഖലനം സംഭവിക്കുമെന്ന് തോന്നുമ്പോൾ അവിടെ വിശ്രമിക്കൂ. വീണ്ടും തുടരൂ. ആ പോയിന്റിൽ വെച്ച് മടങ്ങൂ.

ഉത്തേജനം സ്ഖലനത്തിലൂടെ രതിമൂർച്ഛയായി മാറുന്ന കൃത്യമായ പോയിന്റാണ് പോയിന്റ്-ഓഫ്-നോ-റിട്ടേൺ (പി‌എൻ‌ആർ). ഇത് ശാരീരികമായ പ്രതികരണങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കുന്നു, ഒരു ഹിമപാതം പോലെ. ഇത് നിങ്ങളുടെ ഇടുപ്പ് ഭാഗത്തെ മസിലുകളിൽ സങ്കോചങ്ങളുടെ ഒരു പരമ്പര ഉണ്ടാക്കുന്നു. ശുക്ലത്തെ പുറന്തള്ളുന്നതിനും പ്രേരിപ്പിക്കുന്നു. ഇത് പി‌എൻ‌ആറിനെ മറികടക്കുന്നു. ഇത് രതിമൂർച്ഛയെ ഹ്രസ്വവും മൂർച്ചയുള്ളതുമായ കൊടുമുടിയായി അനുഭവിക്കുന്നതിലേക്ക് നയിക്കുന്നു. മിക്ക ആളുകളും രതിമൂർച്ഛയെ നിർവചിക്കുകയും അനുഭവിക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ്.

'താൽകാലികമായി നിർത്തുക'

ഹിമപാതം വരുമെന്ന് കണ്ടാൽ നമ്മൾ മലഞ്ചരിവിലേക്ക് പോകാതിരിക്കുന്നതുപോലെ, രതിമൂർച്ഛ സംഭവിക്കുന്ന ആ നിമിഷത്തിലേക്ക് അതിവേഗം കടന്നുപോകാതിരിക്കാൻ ശ്രദ്ധിക്കുക. രതിമൂർച്ഛ എത്തുന്ന പോയിന്റിന് മുന്നിൽ താൽക്കാലികമായി നിർത്തുക. അതിനാൽ നിങ്ങൾ സ്വയം ഭോഗം ചെയ്യുമ്പോഴോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യുമ്പോൾ, ഓരോ രണ്ടോ മൂന്നോ മിനിറ്റിലും ഒരു മിനിറ്റ് നേരം താൽക്കാലികമായി നിർത്തുക. നിങ്ങളുടെ ശരീരത്തിലെ സംവേദനങ്ങളും വികാരങ്ങളും അനുവഭവിച്ചറിയുക. നിങ്ങളുടെ കണ്ണുകൾ, ശ്വാസം, മൃദുവായ വാക്കുകൾ അല്ലെങ്കിൽ സ്പർശനം വഴി പങ്കാളിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക. അതിനുശേഷം നിങ്ങൾ മുമ്പ് ചെയ്തത് പുനരാരംഭിക്കുക. താൽക്കാലികമായി നിർത്തുന്നത് ലൈംഗികത കൂടുതൽ നേരം നിലനിർത്താനും നിങ്ങളുടെ ശരീരത്തിലെ സംവേദനങ്ങളെക്കുറിച്ച് അറിയാനും ക്രമേണ രതിമൂർച്ഛയിലേക്ക് എത്താനും സഹായിക്കുന്നു.

ലിംഗം അകത്തേക്ക് പ്രവേശിപ്പിക്കുമ്പോൾ വളരെ പ്രധാനം ശരീരത്തിലുടനീളമുള്ള ലൈംഗികാനുഭവത്തിന്റെ വ്യാപനമാണ്, അതിനാൽ നിങ്ങളുടെ പങ്കാളിയുടെ ശരീരവും നിങ്ങളുടേതും പര്യവേക്ഷണം ചെയ്യാൻ കൂടുതൽ സമയം ചെലവഴിക്കുക, അവസാനം വരെ രതിമൂർച്ഛ വൈകിപ്പിക്കുക. ഇതിലൂടെ മികച്ച രതിമൂർച്ഛയുണ്ടാകുമെന്ന് മാത്രമല്ല, ലൈംഗികതയുടെ സന്തോഷങ്ങൾ അനുഭവിക്കാനുമാകും. പല പുരുഷന്മാരെയും ബാധിക്കുന്ന പ്രശ്നം, അശ്ലീലവും അടിച്ചമർത്തപ്പെട്ടതുമായ ലൈംഗിക സംസ്കാരത്തെ വളർത്തുന്നു എന്നതാണ്. ലിംഗം അകത്തേക്ക് കടത്തുന്നതാണ് എല്ലാമെന്നാണ് അവർ കരുതുന്നത്. എന്നാൽ സെക്സ് എന്നാൽ അതിലും വലുതാണ്. ഒരു പൂർണ ശരീര ലൈംഗിക അനുഭവത്തിന്റെ ആനന്ദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ ജീവിതവും ലൈംഗിക ജീവിതവും വളരെ മികച്ചതായിരിക്കും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക