വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഗെയ്റ്റ് ദേഹത്ത് വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം


മാനന്തവാടി: വീട്ടുമുറ്റത്തെ ​ഗെയ്റ്റ് ദേഹത്ത് അടർന്നു വീണു രണ്ടു വയസുകാരൻ മരിച്ചു. വയനാട് കമ്പളക്കാട് കുളങ്ങോട്ടിൽ ഷാനിബ് അഫ്നിത ദമ്പതികളുടെ മകൻ മുഹമ്മദ് യാമിലാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു ദാരുണ സംഭവം. വീട്ടുമുറ്റത്ത് നിന്നും കളിച്ചുകൊണ്ടിരിക്കെ വശത്തേക്ക് വലിച്ചു മാറ്റുന്ന രീതിയിൽ സ്ഥാപിച്ച ഇരുമ്പ് ഗെയിറ്റാണ് യാമിലിന്റെ ദേഹത്തേക്ക് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക