കണ്ണൂരിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും കാമുകിയും മരിച്ചു- Suicide Attempt Kannur


കണ്ണൂർ: കണ്ണൂർ പയ്യന്നൂരില്‍ വീടിനകത്ത് വെച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വി.കെ ശിവപ്രസാദ് ( 28 ) ഏഴിലോട് പുറച്ചേരിയിലെ ആര്യ ( 21) എന്നിവരാണ് മരിച്ചത്.

ഇക്കഴിഞ്ഞ പത്തൊമ്പതിന് വൈകിട്ടായിരുന്നു ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക