ന്യൂഡൽഹി: ദീർഘ അവധിയിൽപ്പോയി തിരികെ പ്രവേശിക്കാത്തതിന് പിരിച്ചുവിട്ട കെ.എസ്.ആർ.ടി.സി. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രിംകോടതി. ജീവനക്കാരുടെ അവധി അനധികൃതമല്ലെന്നും അനുവദിക്കപ്പെട്ടതാണെന്നും കണ്ടെത്തിയാണ് നടപടി. ജസ്റ്റിസ് മോഹൻ എം. ശാന്തന ഗൗഡർ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.
ജീവനക്കാർക്ക് പലവിധ ദീർഘകാല അവധികൾ കെ.എസ്.ആർ.ടി.സി നൽകുന്നുണ്ട്. വിദേശത്ത് പോകാനും മറ്റും അഞ്ചു വർഷം വരെ ആണ് അവധി ഇത്തരത്തിൽ അവധിയിൽപ്പോയ ജീവനക്കാരോട് ഉടൻതന്നെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കെഎസ്ആർടിസി നിർദ്ദേശിച്ചു. 136 പേർക്കാണ് നോട്ടീസ് നൽകിയത്. നോട്ടീസ് കൈപറ്റിയവരിൽ ഭൂരിപക്ഷത്തിനും കെ.എസ്.ആർ.ടി.സി അവശ്യപ്പെട്ട സമയത്ത് ജോലിയിൽ തിരികെ പ്രവേശിയ്ക്കാൻ സാധിച്ചില്ല. ഇവരെ എല്ലാവരെയും പിരിച്ചുവിട്ടു.