കാക്കൂർ: "ധാർമിക യൗവ്വനത്തിന്റെ സമര സാക്ഷ്യം" എസ് വൈ എസ് ചേളന്നൂർ സർക്കിൾ യൂത്ത് കൗൺസിൽ ചേളന്നൂർ 8/4 ൽ വെച്ച് സംഘടിപ്പിച്ചു. എസ് വൈ എസ് സംസ്ഥാന കൗൺസിലർ ടി കെ സിദ്ദീഖ് മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു, ഇബ്രാഹീം സഖാഫി പാലങ്ങാട് വിഷയാവതരണം നടത്തി.
പുതിയ ഭാരവാഹികളായി അബ്ദുൽ കരീം സഅദി (പ്രസിഡണ്ട് ), ഷഹനാസ് ചേളന്നൂർ (ജനറൽ സെക്രട്ടറി ), അഷ്റഫ് പാലത്ത്( ഫിനാൻസ് സെക്രട്ടറി ) അനീസ് ഇരുവള്ളൂർ, ഷൗകത്ത് മുതുവാട്ട് താഴം( വൈസ് പ്രസിഡണ്ട് ), അൻഷാദ് സഖാഫി, ഷമീർ എ പി ( ജോയിന്റ് സെക്രെട്ടറി ) തിരഞ്ഞെടുത്തു. ഇ കെ അബ്ദു റഹിമാൻ സഖാഫി, പി പി ബഷീർ മാസ്റ്റർ, നിസാർ സഖാഫി നടുവല്ലൂർ , ബി പി അസീസ് മാസ്റ്റർ, ഫക്രുദീൻ കുരുവട്ടൂർ, നൗഷാദ് തെക്കേടത്ത് താഴം, ജുനൈദ് നിസാമി സംബന്ധിച്ചു. ചടങ്ങിൽ
ഷഹനാസ് ചേളന്നൂർ സ്വാഗതവും അഷ്റഫ് പാലത്ത് നന്ദിയും അറിയിച്ചു.