പെരിന്തൽമണ്ണ: ധാർമിക യൗവനത്തിൻറെ സമര സാക്ഷ്യം എന്ന ശീർഷകത്തിൽ നടന്ന എസ് വൈ എസ് പെരിന്തൽമണ്ണ സോൺ യൂത്ത് കൗൺസിൽ സമാപിച്ചു.
യൂണിറ്റ്, സർക്കിൾ ഘടകങ്ങളുടെ പുനഃസംഘടനയ്ക്ക് സമാപ്തി കുറിച്ചാണ് സോൺ യൂത്ത് കൗൺസിൽ ചേർന്നത്.
കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡൻറ് കെ.കെ.എസ് തങ്ങൾ പതാക ഉയർത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം വി സിദ്ധീഖ് സഖാഫി കൗൺസിൽ ഉദ്ഘാടനം ചെയ്തു.
സോൺ പ്രസിഡൻറ് സയ്യിദ് മുർതള ശിഹാബ് ആധ്യക്ഷം വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി സി.കെ സക്കീർ അരിമ്പ്ര, കരുവള്ളി അബ്ദുറഹീം, മുഈനുദ്ദീൻ സഖാഫി, ഖാസിം മന്നാനി, ജഅഫർ അഹ്സനി, ഹംസ സഖാഫി പുത്തൂർ, അബ്ദു റശീദ് സഖാഫി മേലാറ്റൂർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഹംസ സഖാഫി പുത്തൂർ (പ്രസി), അബ്ദു റശീദ് സഖാഫി (ജന.സെക്രട്ടറി), മുഹമ്മദ് വെട്ടത്തൂർ (ഫിനാൻസ് സെക്രട്ടറി), ശിഹാബുദ്ദീൻ സൈനി, ഒ.പി അബ്ദുൽ ഹകീം (വൈസ് പ്രസി), അൻസാർ അഹ്സനി, മിഖ് ദാദ് പൂന്താനം, ഷൗക്കത്തലി മണ്ണാറമ്പ്, മുഹമ്മദലി ബുഖാരി, യൂസുഫ് പെരിന്തൽമണ്ണ, നൗഷാദ് മൂനാടി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.