ഇന്ധന വിലവർധന; സർക്കാറും, എണ്ണ കമ്പനികളും ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുന്നു: എസ്.വൈ.എസ്


എസ് വൈ എസ് തൃശൂർ ജില്ലാ യൂത്ത് കൗൺസിലിൽ സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ അബ്ദുൽ ഹകീം അസ്ഹരി പ്രഭാഷണം നടത്തുന്നു.

വള്ളിവട്ടം: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും, പെട്രോളിയം ഉത്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് എസ് വൈ എസ് തൃശൂര്‍ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.

ജന സേവകരാകേണ്ട സർക്കാർ ഇന്ധന വിലവർധനവിലൂടെ പൗരൻമാരെ കൊള്ളയടിക്കുന്ന കാഴ്ചയാണ് കാലങ്ങളായി കാണുന്നത്. ഇന്ധന വിലക്കൊപ്പം, പാചക വാതക വില കൂടി വർധിപ്പിച്ച് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കിയ സർക്കാർ നടപടി അത്യന്തം ഹീനവും, പ്രതിഷേധാർഹവുമാണ്. കോവിഡ് കാലത്ത് ദൈനംദിന ചിലവുകൾക്ക് പോലും ജനങ്ങൾ കഷ്ടപ്പെടുന്നതിനിടക്കാണ് ഇന്ത്യയിലെ എണ്ണ കമ്പനികളും, അവർക്കൊപ്പം നിൽക്കുന്ന കേന്ദ്ര സർക്കാറും വില വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്. ക്രൂഡോയിൽ വില കുറയുന്ന സമയത്ത് സ്വാഭാവികമായും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് സർക്കാർ ലഭ്യമാക്കേണ്ടതാണ്. അതിനു പകരം നികുതി ഭാരം കൂട്ടി കൂടുതൽ ദ്രോഹിക്കുന്ന സമീപനം സ്വീകരിക്കുന്ന സർക്കാർ നടപടിക്കെതിരെ അതിശക്തമായ ജനകീയ ചെറുത്ത് നിൽപ്പ് ഉയർന്നു വരണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കാനുള്ള കൃത്യമായ പദ്ധതികളൊന്നും നടപ്പിലാക്കാതെ ഇന്ധന വില വർധിപ്പിക്കുന്നതിലൂടെ മാത്രം ധന സമാഹരണം നടത്തി എല്ലാ ഭാരവും സാധാരണ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ക്രൂരമായ ഈ നടപടിയെ കൗൺസിൽ പ്രമേയത്തിലൂടെ അപലപിച്ചു.

വള്ളിവട്ടം ഉമരിയ്യഃ ക്യാമ്പസില്‍ നടന്ന എസ് വൈ എസ് ജില്ലാ കൗണ്‍സില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം പി.വി.മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ താഴപ്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി.എച്ച്.സിറാജുദ്ദീന്‍ സഖാഫി അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.എ.പി.അബ്ദുല്‍ഹക്കീം അസ്ഹരി മുഖ്യപഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം.മുഹമ്മദ് സ്വാദിഖ് വെളിമുക്ക് കൗണ്‍സില്‍ നടപടികള്‍ നിയന്ത്രിച്ചു. നൗഷാദ് മൂന്ന്പീടിക, ഷെമീര്‍ എറിയാട് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഐ.എം.കെ.ഫൈസി, പി.എസ്.കെ.മൊയ്തു ബാഖവി, സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, പി.എം.എസ്.തങ്ങള്‍ ബ്രാലം, അബ്ദു ഹാജി കാതിയാളം, സി.എം.എ.കബീര്‍ മാസ്റ്റര്‍, ഇ.കെ.മുസ്തഫ കയ്പമംഗലം, റഫീഖ് ലത്വീഫി വരവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡോ. എന്‍.വി.അബ്ദുറസാഖ് അസ്ഹരി (പ്രസിഡന്‍റ്) പി.യു.ഷെമീര്‍ എറിയാട് (ജനറല്‍ സെക്രട്ടറി) അബ്ദുല്‍ അസീസ് നിസാമി വരവൂര്‍ (ഫിനാന്‍സ് സെക്രട്ടറി) പി.എ,അബ്ദുല്‍ വഹാബ് സഅ്ദി, മുഹിയദ്ധീൻ കുട്ടി സഖാഫി(വൈസ് പ്രസിഡന്‍റുമാര്‍) ബശീര്‍ അഷ്റഫി ചേർപ്പ്, മാഹിന്‍ സുഹ് രി, അബ്ദുലത്തീഫ് നിസാമി കുന്ദംകുളം, ടി.എ.മിദ്ലാജ് മതിലകം, അഡ്വ.ബദറുദ്ദീന്‍ അഹ്മദ്, ഷെരീഫ് പാലപ്പിള്ളി (സെക്രട്ടറിമാര്‍) എന്നിവരെ പുതി ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക