സര്‍ക്കാര്‍ സംവിധാനം കൊണ്ട് മാത്രം പാര്‍പ്പിട പദ്ധതി പൂര്‍ണ്ണമാവില്ല: ടൈസണ്‍ മാസ്റ്റർ


ചിറക്കല്‍: സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പാര്‍പ്പിട പദ്ധതി കേരളത്തില്‍ നടത്തുന്നുണ്ടെങ്കിലും എസ് വൈ എസ് പോലെയുള്ള സംഘടനകളുടെ സാന്ത്വന പ്രവര്‍ത്തങ്ങളും അനിവാര്യമാണെന്നും കൈപ്പമംഗലം എം.എല്‍.എ ടൈസണ്‍ മാസ്റ്റര്‍ പറഞ്ഞു.

കേരള മുസ്ലീം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചെന്ത്രാപ്പിന്നി ചിറക്കല്‍ യൂണിറ്റിന്‍റെ സംയുക്താഭിമുഖ്യത്തില്‍ നിര്‍ദനരായ കുടുംബത്തിനുള്ള ദാറുല്‍ ഖൈര്‍ ഭവന ആധാര കൈമാറ്റം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ കാന്തപുരം നടത്തുന്ന സാന്ത്വന പ്രവര്‍ത്തനം മാനവികമായ മനുഷ്യത്വം സാധ്യമാക്കുന്നതരത്തിലുള്ളതാണെന്നും ഒരുപാട് അനുഭവങ്ങള്‍ നേരിട്ട് അനുഭവപ്പെട്ടത് കൊണ്ടാണ് ഇത് പറയുന്നതെന്നും ടൈസണ്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

എസ് വൈ എസ് സാന്ത്വന  ദാറുല്‍ ഖൈര്‍ ഭവനത്തിന്‍റെ ആധാര കൈമാറ്റം ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ചെന്ത്രാപ്പിന്നി ചിറക്കലില്‍ വെച്ച് നിര്‍വ്വഹിക്കുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അഹമ്മദ് സമീപം

സയ്യിദ് ശിഹാബുദീന്‍ അഹദല്‍ മുത്തനൂര്‍ തങ്ങള്‍ ശിലാ സ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു. സാന്ത്വന ഭവന്‍ ചെയര്‍മാന്‍ പി.കെ അഷ്റഫ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ എസ് എം എ ജില്ലാ ജന:സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ മൂന്നുപീടിക ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അഹമ്മദ്, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്‍റ് ടി കെ ചന്ദ്രബാബു, കൈപ്പമംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.ജെ പോള്‍സണ്‍, വാര്‍ഡ് മെമ്പര്‍ ജിനൂപ് അബ്ദുറഹ്മാന്‍,ചിറക്കല്‍ മഹല്ല് ഖത്തീബ് അബ്ദുസമദ് സഖാഫി മണ്ണാര്‍ക്കാട് എന്നിവര്‍ പ്രസംഗിച്ചു. എ.എം യൂസഫ് ഹാജി,എം.എം അബ്ദുല്‍ഖാദര്‍ ഹാജി,കെ.കെ ഷെബീര്‍,ഉമര്‍ മഹ്മൂദി കൂളിമുട്ടം,ജാബിര്‍ സഖാഫി വരന്തരപ്പിള്ളി  എന്നിവര്‍ സംബന്ധിച്ചു. സാന്ത്വന ഭവന്‍ കോര്‍ഡിനേറ്റര്‍ ബഷീര്‍ കെ.കെ സ്വാഗതവും എസ് വൈൊ എസ് ചെന്ത്രാപ്പിന്നി ചിറക്കല്‍ യൂണിറ്റ് ജന:സെക്രട്ടറി അലി സി.എ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക