നിബന്ധനകള്‍ ലംഘിച്ചു; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്കേര്‍പ്പെടുത്തി


തൃശ്ശൂര്‍: നിബന്ധനകള്‍ തെറ്റിച്ചതിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്. ക്ഷേത്രങ്ങളില്‍ എഴുന്നെള്ളിപ്പിന് കൊമ്ടു പോകാന്‍ നിബന്ധനകളോടെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നിബന്ധനകള്‍ ലംഘിച്ചതോടെ ആനയ്ക്ക് വീണ്ടും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് വനം വകുപ്പ്. ജില്ലാ നാട്ടാന നിരീക്ഷണ സമിതിയുടെ അനുമതിയാണ് വനം വകുപ്പ് റദ്ദാക്കിയത്.

കര്‍ശ ഉപാധികള്‍ വെക്കണോ എന്ന് ആലോചിച്ച ശേഷം മാത്രമായിരിക്കും ആനയെ എഴുന്നെള്ളിക്കാന്‍ വീണ്ടും അനുമതി നല്‍കൂവെന്നാണ് സൂചന. അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാഴ്ചശക്തി പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാണ് എഴുന്നെള്ളിപ്പിന് നേരത്തെ അനുമതി നല്‍കിയിരുന്നത്. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.

ഏതെങ്കിലും തരത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയാല്‍ പൂര്‍ണ ഉത്തരവാദിത്വം ഉടമസ്ഥരായ തെച്ചിക്കോട്ട് ദേവസ്വത്തിനായിരിക്കും. മുഴുവന്‍ സമയം എലിഫെന്റ് സ്‌ക്വാഡും വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും ഉണ്ടാവണം. ആവശ്യമായ വിശ്രമവും ചികിത്സയും തുടരണമെന്നും വ്യവസ്ഥയിലുണ്ടായിരുന്നു. ഉത്സവ ചടങ്ങുകളില്‍ പൊതുജനങ്ങളില്‍ നിന്നും അഞ്ച് മീറ്റര്‍ അകലത്തില്‍ വേണം ആനയെ നിര്‍ത്താനെന്നും നാട്ടാന നിരീക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. ഈ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വനം വകുപ്പ് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

2019 ല്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശനത്തിനെത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചടങ്ങിനിടെ പടക്കം പൊട്ടുന്ന ശബ്ദഗം കേട്ട് വിരണ്ടോടുകയും രണ്ടു പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ആനയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശൂര്‍ഡ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുര വാതില്‍ തുറക്കുന്ന ചടങ്ങിന് നിബന്ധനകളോടെ ഒരു മണിക്കൂര്‍ നേരത്തേക്ക് രാമചന്ദ്രനെ എഴുന്നെള്ളിച്ചിരുന്നു. കോവിഡിന് ശേഷം ആദ്യമായായിരുന്നു ആനയെ എഴുന്നെള്ളിപ്പിന് കൊണ്ടു പോകാന്‍ അനുമതി നല്‍കിയരുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക