കോഴിക്കോട്: പി.എസ്.പി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തെ വിമര്‍ശിച്ച് മന്ത്രി ഡോ.തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് സമയത്ത് സമരം പൊട്ടിപ്പുറപ്പെടാന്‍ കാരണം രാഷ്ട്രീയ ഗൂഢാലോചനയല്ലാതെ മറ്റൊന്നുമല്ല. ഇത്തരം നിയമനം പുതിയ കാര്യമല്ല കേരളത്തില്‍. ഇത് ആദ്യ സംഭവമല്ല. രപതിപക്ഷമാണ് ഈ രാഷ്ട്രീയ കളിയുടെ പിന്നിലെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം, ഡി.വൈ.എഫ്.ഐ സര്‍ക്കാര്‍ വിലാസം സംഘടനയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. പിന്‍വാതില്‍ നിയമനം നടത്തിയിട്ട് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത് ഇരട്ടത്താപ്പാണ്. ഉദ്യോഗാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ച പൊളിച്ചതിനു പിന്നില്‍ ബാഹ്യ ശക്തികളുണ്ടെന്ന ഡി.വൈ.എഫ്.ഐയുടെ പരാമര്‍ശത്തെയും ചെന്നിത്തല പരിഹസിച്ചു. ചൈന, പാകിസ്താന് എന്നീ രാജ്യങ്ങള്‍ ബാഹ്യശക്തികളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവാക്കളുടെ സംഘടനയ്ക്ക് സര്‍ക്കാരിന് വിടുപണി ചെയ്യാന്‍ നാണമില്ലേ. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്നു പറഞ്ഞവരാണിവരെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സ്വന്തം ബന്ധുക്കള്‍ക്ക് കിട്ടിയ പിന്‍വാതില്‍ നിയമനം രാജിവച്ചിട്ടു വേണമായിരുന്നു ഡി.വൈ.എഫ്.ഐ ചര്‍ച്ച നടത്താനെന്നും ചെന്നിത്തല പരിഹസിച്ചു.
ഡി.വൈ.എഫ്.ഐ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അറിയിച്ചു. ചര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ അടച്ചിട്ടില്ല. സമരം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും സമരക്കാര്‍ പറഞ്ഞു.