ബിജെപിയില്‍ ചേരണമെന്ന ആവശ്യവുമായി കെ സുരേന്ദ്രന്‍ വീട്ടിൽ വന്നു: ആരോപണവുമായി കോഴിക്കോട് മുൻ മേയർ- തോട്ടത്തില്‍ രവീന്ദ്രൻ
ചേരണമെന്ന ആവശ്യവുമായി കെ സുരേന്ദ്രന്‍ തന്നെ വന്ന് കണ്ടുവെന്ന ആരോപണവുമായി സിപിഎം നേതാവും കോഴിക്കോട് മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍. എന്നാല്‍ ബിജെപിയുമായി തനിക്ക് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കിയതായി രവീന്ദ്രന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ തോട്ടത്തില്‍ രവീന്ദ്രന്റെ കോഴിക്കോട് ചക്കോരത്തുകളത്തെ വീട്ടില്‍ കെ സുരേന്ദ്രന്‍ എത്തിയിരുന്നു.

എന്നാല്‍ സുഹൃത്തെന്ന നിലയിലാണ് തോട്ടത്തില്‍ രവീന്ദ്രന്റെ വീട്ടില്‍ എത്തിയതെന്നായിരുന്നു കെ സുരന്ദ്രന്റെ പ്രതികരണം. വീട്ടിലെത്തിയ സുരേന്ദ്രന്‍ ബിജെപിയില്‍ താന്‍ ചേരണമെന്ന് ആവശ്യപ്പെട്ടിരുന്നു. താനൊരു ഈശ്വര വിശ്വാസിയാണ്. അതേസമയം കമ്മ്യൂണിസ്റ്റുമാണ്. ഈശ്വര വിശ്വാസികള്‍ക്ക് സിപിഎമ്മില്‍ യാതൊരു പ്രതിസന്ധിയും ഇല്ലെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

ആരോപണത്തിന് പിന്നാലെ താന്‍ തോട്ടത്തില്‍ രവീന്ദ്രന്റെ ഭവനം സന്ദര്‍ശിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നില്ലെന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ നിലവില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമാണ്. വിശ്വാസ കാര്യത്തിലുള്ള നിലപാട് മുന്‍പും തുറന്നു പറഞ്ഞിട്ടുള്ള തോട്ടത്തില്‍ രവീന്ദ്രന്‍ രണ്ടുവട്ടം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായും സേവനമാനുഷ്ഠിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക