തൃണമൂല്‍ കോണ്ഗ്രസിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു: ഒരു എം.എല്‍.എ കൂടി ബിജെപിയില്‍ ചേര്‍ന്നു


കൊല്‍ക്കൊത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്കും തൃണമുല്‍ കോണ്‍ഗ്രസിനും തലവേദന സൃഷ്ടിച്ച് ഒരു എം.എല്‍.എ കൂടി പാര്‍ട്ടി വിട്ടു. ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട ദീപക് ഹല്‍ദാര്‍ ആണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. 'പാര്‍ട്ടി തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല' എന്നാണ് ദീപക് ഹല്‍ദാറിന്റെ പരാതി.

തൃണമൂല്‍ വിട്ട ദീപക് വൈകാതെ ബി.ജെ.പിയില്‍ ചേര്‍ന്നു. സൗത്ത് 24 പര്‍ഗാനാസിലെ ബറുയ്പുരില്‍ നടന്ന റാലിയിലാണ് ദീപക് ബിജെപി അംഗത്വമെടുത്തത്.

അതേസമയം, കഴിഞ്ഞ രണ്ടു തവണ എം.എല്‍.എ എന്ന നിലയില്‍ നടത്തിയ മോശം പ്രകടനത്തെ തുടര്‍ന്ന് ഇത്തവണ സീറ്റ് നല്‍കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയതോടെയാണ് ദീപക് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു. പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കുന്നവരാണ് ബി.ജെ.പിയില്‍ ചേരുന്നതെന്നും അതില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നുമാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാട്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പല കാരണങ്ങളും പറഞ്ഞ് നിരവധി എം.എല്‍.എാരും നേതാക്കളും പാര്‍ട്ടി വിട്ടു ബിജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. 18 സിറ്റിംഗ് എം.എല്‍.എമാരും മുന്‍ എം.എല്‍.എമാരും മുന്‍മന്ത്രിയടക്കം തൃണമൂല്‍ വിട്ടു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക