ട്രോൾ വീഡിയോ നിർമിക്കാൻ കാൽനടയാത്രക്കാരനെ ഇടിച്ചിട്ട സംഭവം; യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു


ആലപ്പുഴ: ആലപ്പുഴയില്‍ ഹരിപ്പാട് ട്രോള്‍ വീഡിയോ നിര്‍മ്മാണത്തിനായി മനപൂര്‍വ്വം വഴിയാത്രികരെ വാഹനം ഇടിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തു. ആ​ല​പ്പു​ഴ മ​ഹാ​ദേ​വി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ജീ​ഷ്(22), ആ​കാ​ശ്(20) എ​ന്നി​വ​ര്‍​ക്കെ​തി​രെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

അലക്ഷ്യമായി വാഹനമോടിച്ച്‌ അപകടം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നേ​ര​ത്തെ യു​വാ​ക്ക​ളു​ടെ ലൈ​സ​ന്‍​സും വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് യു​വാ​ക്ക​ള്‍ വ​യോ​ധി​ക​നും യു​വാ​വും സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ ത​ങ്ങ​ളു​ടെ വാ​ഹ​നം ഇ​ടി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വ​ര്‍ സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക