കർഷക സമരം; കേന്ദ്രത്തിന് നിലപാടിനെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദൻ


കൊച്ചി: കര്‍ഷകസമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന രംഗത്തെത്തിയതിന് പിന്നാലെ അന്താരാഷ്ട്രതലത്തില്‍ നിന്നും പിന്തുണയെത്തുന്നതിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ അടക്കം നിരവധി സെലിബ്രിറ്റികൾ രംഗത്തെത്തിയിയിരുന്നു.

ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദനും രംഗത്ത് വന്നിരിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഇന്ത്യ ഒരു വികാരമാണ്, രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച പാടില്ല. സ്വന്തം നിബന്ധനകളാൽ‌ ഞങ്ങൾ‌ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും അത് രമ്യമായി പരിഹരിക്കുകയും ചെയ്യും. അദ്ദേഹം കുറിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക