ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി


ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. 170 പേരെയാണ് പ്രളയത്തെത്തുടര്‍ന്ന് കാണാതെയായത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തപോവന്‍, ഋഷിഗംഗ പവര്‍ പ്രൊജക്ട് സൈറ്റുകളില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്.

ഋഷിഗംഗ പവര്‍ പ്രൊജക്ട് സൈറ്റില്‍ നിന്നാണ് ഒരു മൃതദേഹം കണ്ടെടുത്തത്. മറ്റൊന്ന് ചമോലിയിലെ മൈതാന ഗ്രാമത്തില്‍ നിന്നാണ് ലഭിച്ചതെന്നും ജില്ലാ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ പഴയ ചിത്രങ്ങളുടേയും നാട്ടുകാരുടേയും സഹായത്തോടെ തിരച്ചില്‍ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ രക്ഷാപ്രവര്‍ത്തകരുടെ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

ഇതിനടിയില്‍ തപോവന്‍ മേഖലയിലെ റെയ്നി ഗ്രാമത്തിന് മുകളിലായി തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ് ഡി.ജി.പി. അശോക് കുമാറും സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക