തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, വനിതകൾക്ക് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ താമസ സൗകര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നവീന മാതൃകയിൽ വനിതാ മിത്ര കേന്ദ്രം എന്ന പേരിൽ ഹോസ്റ്റലുകൾ നിർമ്മിക്കുന്നു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി വനിത ഹോസ്റ്റലുകൾ വർഷങ്ങളായി നടത്തി വരുന്ന കോർപ്പറേഷൻ, പുതുതായി വിവിധ ജില്ലകളിൽ വനിതാ മിത്ര കേന്ദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ എറണാകുളം ജില്ലയിലെ ഭരണസിരാ കേന്ദ്രത്തിനടുത്ത് തൃക്കാക്കര നഗരസഭാ പരിധിയിലെ കുന്നുംപുറത്ത് കോർപ്പറേഷന്റെ കൈവശമുള്ള ഒരു ഏക്കർ സ്ഥലത്ത് 8.5 കോടി രൂപയോളം ചെലവ് വരുന്ന വനിതാ മിത്ര കേന്ദ്രത്തിന്റെ രണ്ട് ഫേയ്സ് പ്രവർത്തികളാണ് വിഭാവനം ചെയ്തിരുന്നത്.
62 വനിതകൾക്ക് താമസ സൗകര്യം ലഭിക്കുന്ന ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ച തൃക്കാക്കര വനിതാ മിത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു