വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. കമ്പി കയറ്റി വന്ന ചരക്ക് ലോറിയാണ് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് കമ്പി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
വട്ടപ്പാറ വളവില്‍ അപകടം സ്ഥിരമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുമ്പ് ഇവിടെ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. പഞ്ചസാര കയറ്റി വന്ന ലോറി മറിഞ്ഞാണ് അപകടം.