തിരുവനന്തപുരം: രജിസ്ട്രേഷൻ സമയത്തുള്ള വാഹന പരിശോധന ഇനി മുതൽ ഉണ്ടാകില്ല. ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം. വാഹനങ്ങളുടെ എൻജിൻ, ചേസ് നമ്പറുകൾ രേഖകളുമായി ഒത്തുനോക്കാനാണ് ഇത്തരത്തിൽ പരിശോധന നടത്തിയിരുന്നത്. മുൻപ് വാഹനത്തിന്റെ വിവരങ്ങൾ മുമ്പ് ഷോറൂമുകളിൽ നിന്നായിരുന്നു ഉൾക്കൊള്ളിച്ചിരുന്നത്. എന്നാൽ ‘വാഹൻ’ സോഫ്റ്റ്വേറിൽ വാഹന നിർമാതാക്കളാണ് വിവരങ്ങൾ നൽകുന്നത്.
അതുകൊണ്ട് തന്നെ വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താൻ മാത്രമാണ് ഡീലർഷിപ്പുകൾക്ക് അനുമതിയുള്ളത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു.