മലപ്പുറം വെട്ടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട സി.പി.എം അംഗം സ്ഥാനം രാജിവച്ചു


മലപ്പുറം: വെട്ടം പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സി.പി.എം അംഗം കെ.ടി റുബീന സ്ഥാനം രാജിവച്ചു. പ്രാദേശിക നീക്കു പോക്കിന്റെ അടിസ്ഥാനത്തിലാണ് പിന്തുണച്ചതെന്ന് വെൽഫെയർ പാർട്ടി പ്രാദേശിക നേതൃത്വം പറയുന്നത്.

എന്നാൽ, പിന്തുണ തേടിയില്ലെന്ന് സിപിഎം വിശദീകരിച്ചു. വെട്ടം പഞ്ചായത്തിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒമ്പതും വെൽഫെയർ പാർട്ടിക്ക് ഒരംഗവുമാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് വെൽഫെയർ അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക