കൊല്ലം: കരുനാഗപ്പള്ളി പാവുമ്പയില്‍ വീടിനു സമീപത്തെ കുളത്തില്‍ യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ അപമാനം മാത്രമല്ല ഭീഷണിയും ഉണ്ടായിരുന്നുവെന്ന് സൂചന. ജീവിതം വഴിതെറ്റിയ നിരാശയോടെ പാവുമ്പയിലെ കുടുംബ വീട്ടില്‍ കാന്‍സര്‍ രോഗിയായ അമ്മയെ്ക്കാപ്പം കഴിഞ്ഞിരുന്ന വിജയലക്ഷ്മിയെ ഭര്‍ത്താവ് പ്രദീപിന്റെ ബന്ധുക്കളില്‍ ചിലരെത്തി ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്ന് അറിയുന്നു.*_റിപ്പബ്ലിക്ക് ഡെയ്ലിയുടെ പുതുപുത്തൻ വാർത്തകൾ ഇതാ നിങ്ങളുടെ വിരൽത്തുമ്പിൽ_* *ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..* 👇🏻👇🏻 https://t.me/Republicdailynews24 *വാട്സപ്പിൽ ലഭിക്കാൻ വിരലമർത്തൂ* 👇🏻👇🏻 https://chat.whatsapp.com/DfjyRasLvEnLLu42HYOlRG
പ്രദീപിനെ ജാമ്യത്തിലിറക്കാനും മറ്റുമായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പ്രദീപിനെ രക്ഷിക്കാന്‍ ഇനി താനില്ലെന്ന് വെളിപ്പെടുത്തിയ വിജയലക്ഷ്മിയെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഇവര്‍ വിരട്ടിയതായും സൂചനയുണ്ട്.
എങ്ങനെയെങ്കിലും കുട്ടികളുമായി ജീവിക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി ചിന്തിച്ചിരിക്കുമ്പോഴാണ് ഭീഷണിയുണ്ടായത്. പ്രദീപിന്റെ നിര്‍ദേശ പ്രകാരമാണ് ഭീഷണിയെന്നാണ് കരുതുന്നത്.
അപമാനത്തിന് പുറമെ ഭീഷണി കൂടിയായതോടെ തളര്‍ന്നുപോയ വിജയലക്ഷ്മി ജീവിതം അവസാനിപ്പിക്കുമെന്ന് അമ്മയോട് പറഞ്ഞിരുന്നെങ്കിലും മകളെ സമാധാനിപ്പിച്ച അമ്മ അതത്ര കാര്യമാക്കിയില്ല. സംഭവത്തിന്റെ തലേരാത്രി ഉറങ്ങാതെ കിടന്ന വിജയലക്ഷ്മി നേരം പുലരുമ്പോഴാണ് ക്ഷേത്രത്തിലേക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങി സമീപത്തുള്ള മരണച്ചിറയെന്ന പേരുള്ള ചിറയില്‍ ചാടി ജീവിതം അവസാനിപ്പിച്ചത്.
വിജയലക്ഷ്മിക്ക് കോവിഡ് ആയിരുന്നതിനാല്‍ വീട്ടുകാര്‍ ക്വാറന്റൈനിലാണ്. ഇതിന് ശേഷം സംഭവത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്കുമെന്നു വീട്ടുകാര്‍ പറഞ്ഞു. കള്ളനോട്ട് നിര്മാണത്തിലുംവിജയലക്ഷ്മിയുടെ ഭര്‍ത്താവ് പ്രദീപ് പ്രതിയാണ്. പ്രദീപ് ഇപ്പോള്‍ കൊലപാതക കേസില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഭര്‍ത്താവ് താമരക്കുളം പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് വിജയലക്ഷ്മിയുടെ മരണത്തിനു കാരണമെന്നാണു ബന്ധുക്കള്‍ പറയുന്നത്. വിവാഹ ശേഷം ചില കേസുകളില്‍ ഇയാള്‍ പ്രതിയായി. തുടര്‍ന്ന് ഭര്‍ത്താവിനെ സ്ഥലത്തു നിന്നു മാറ്റിയാല്‍ സ്വഭാവത്തില്‍ മാറ്റമുണ്ടാകുമെന്നു കരുതി ബെംഗളുരുവിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ബെംഗളൂരുവില്‍ വയോധികയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ ബൊമ്മനഹള്ളി പോലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് ജയിലിലായതോടെ മനോവിഷമത്തിലായ വിജയലക്ഷ്മി ഏഴും അഞ്ചും വയസുള്ള മക്കളുമായി നാട്ടിലേയ്ക്കു തിരികെ വന്നു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിജയലക്ഷ്മിയെ ചിറയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ജയിലായതോടെ അപമാനം സഹിയ്ക്കവയ്യാതെയാകാം ഇവര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ബെംഗളൂരുവില്‍ ബൊമ്മനഹള്ളിയിലെ മുനീശ്വരാ ലേഔട്ട് കൊടിച്ചിക്കനഹള്ളിയില്‍ വീടിനോടു ചേര്‍ന്ന് ചെറിയ കട നടത്തിയിരുന്ന മലയാളിയായ നിര്‍മല മേരിയെ(65)യാണ് സുഹൃത്തുക്കള്‍ക്കൊപ്പം പ്രദീപ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 48 ഗ്രാം സ്വര്‍ണവും കടയിലെ പണവും പ്രദീപും സംഘവും തട്ടിയെടുത്തു. മോഷണം നടത്തി അവിടെ നിന്ന് മുങ്ങി നാട്ടിലെത്തിയെങ്കിലും ബൊമ്മനഹള്ളി പോലീസ് പിന്തുടര്ന്നെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് പ്രദീപ്. നേരത്തെ ഇയാള്‍ കുവൈറ്റില്‍ ജോലി ചെയ്യുമ്പോഴും അവിടെ മോഷണക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്. പിന്നീട് നാട്ടിലെത്തിയ ശേഷമാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നതും പ്രണയിച്ചു വിവാഹം കഴിക്കുന്നതും. ഈ സമയം വിദ്യാര്‍ഥിനിയായിരുന്ന വിജയലക്ഷ്മിയുടെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടുകാര്‍ വിവാഹം നടത്തി കൊടുക്കുകയായിരുന്നു. കായംകുളം, ഹരിപ്പാട്, കുറത്തികാട്, മാവേലിക്കര, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ ഇരുപതോളം കേസില്‍ പ്രദീപ് പ്രതിയാണ്.
വിജയലക്ഷ്മി നടന് ജയറാം നായകനായി 2019ല്‍ റിലീസായ 'പട്ടാഭിരാമന്' സിനിമയിലെ ജസീക്കയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചട്ടുണ്ട്. ഏതാനും സിനിമകളിലും വിജയലക്ഷ്മി ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.