ശുദ്ധവർഗ്ഗീയവാദി, എ വിജയരാഘവനെ കൂട്ടിലടക്കണമെന്ന് സമസ്ത ഇ കെ വിഭാഗം നേതാവ് മുസ്തഫ മുണ്ടുപാറ


കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ കൂട്ടിലടക്കാൻ പാർട്ടി തയ്യാറാകണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. മുസ്ലിം വിരോധം മാത്രം ചർദ്ദിക്കുന്ന ഇദ്ദേഹം ശുദ്ധവർഗ്ഗീയവാദിയാണെന്നും അദ്ദേഹം കുറിച്ചു.


മുസ്തഫ മുണ്ടുപാറയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങിനെ:

വിജയരാഘവനെ കൂട്ടിലടക്കാൻ സി.പി.എം തയ്യാറാകണം

സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ്റെ ഓരോ ഇടപെടലുകളും സംഘികളെ തോൽപിക്കും വിധത്തിലാണ്.വാ തുറന്നാൽ മുസ്ലിം വിരോധം മാത്രം ചർദ്ദിക്കുന്ന ഇദ്ദേഹം ശുദ്ധവർഗ്ഗീയവാദിയാണെന്ന് പലതവണ തെളിയിച്ചു കഴിഞ്ഞു. ഇദ്ദേഹത്തെ കൂട്ടിലടക്കാൻ വൈകുന്ന ഓരോ നിമിഷങ്ങളും മതേതര കേരളത്തിൻ്റെ തകർച്ചക്ക് വഴിയൊരുക്കും.സാമുദായിക സംഘർഷമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

സംവരണാവകാശം ചോദിക്കുന്നത് വർഗ്ഗീയതയായി കാണുന്ന ഇദ്ദേഹത്തിന് സംഘിപാളയമാണ് കൂടുതൽ ഭൂഷണം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക