ഇടതുമുന്നണിയുടെ വികസന മുന്നേറ്റ യാത്രക്ക് ഇന്ന് തുടക്കം


കാസര്‍കോട്: നവ കേരള സൃഷ്ടിക്കായി വീണ്ടും ഇടത് സര്‍ക്കാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ ഡി എഫിന്റെ വികസന മുന്നേറ്റ യാത്രക്ക് ഇന്ന് കാസര്‍കോട് തുടക്കം. വടക്ക്, തെക്ക് എന്നിങ്ങനെ രണ്ടു മേഖലകളായിട്ടാണ് ജാഥ നടക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥ ഇന്ന് കാസര്‍കോട് ഉപ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സി പി ഐ സംസ്ഥാന സെക്രട്ടറി നയിക്കുന്ന തെക്കന്‍ മേഖല ജാഥ നാളെ ആരംഭിക്കും.

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് വടക്കന്‍ മേഖലാ ജാഥ പര്യടനം നടത്തുന്നത്. ഫെബ്രുവരി 26 ന് തൃശൂരിലാണ് ജാഥ സമാപിക്കുന്നത്. ജാഥ വിജയിപ്പക്കുന്നതിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ജാഥ പുരോഗമിക്കുമ്പോള്‍ പ്രതിപക്ഷ നിരയില്‍ നിന്ന് നിരവധി പേര്‍ എല്‍ ഡി എഫിന്റെ ഭാഗമാകുന്നെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക