കുവൈത്തിലെ ഇന്ത്യൻ എംബസി 3 ദിവസത്തേക്ക് അടച്ചിടും


കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി മാർച്ച് നാല് വരെ അടച്ചിടും. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് എംബസി അടച്ചിടുന്നതെന്ന് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

മുന്‍കൂട്ടിയുള്ള അപ്പോയിന്‍മെന്‍റുകളുടെ അടിസ്ഥാനത്തില്‍ അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാക്കും. അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷ cons1.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാമെന്നു അധികൃതർ നിർദേശിച്ചു.

എംബസിയുടെ കീഴിലുള്ള മൂന്ന് പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെയും പ്രവർത്തനം തടസ്സമില്ലാതെ തുടരും. മാർച്ച് മാസത്തിൽ എംബസി ഷെഡ്യൂൾ ചെയ്ത മുഴുവൻ പരിപാടികളും അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതായും എംബസി അറിയിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക