തിരൂർ: ആർഎസ്എസുകാരെ സംഘികളെന്ന് വിളിച്ച് അപമാനിക്കുന്നത് ശരിയല്ലെന്ന് കാലിക്കറ്റ് സർവകലാശാല മുൻ വി.സിയും തിരൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ അബ്ദുൾസലാം. അയൽരാജ്യമായ
ചൈന ഇന്ത്യയെ ആക്രമിച്ചാൽ ആദ്യം അതിർത്തിയിൽ പോയി നിൽക്കുന്നത് ആർഎസ്എസുകാരായിരിക്കുമെന്നും വേറെയാരും പോകില്ലെന്നും അബ്ദുൽ സലാം പറഞ്ഞു.
തന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ചിന്തകൾ ഒരുപോലെയായതിനാലാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നും യാതൊരുവിധ അഴിമതിയുമില്ലാത്ത പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നോമിനിയായി 2011-15 കാലത്താണ് സലാം കാലിക്കറ്റ് വി.സിയായത്. 2019 ലാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്.