ജോസഫ് വാഴക്കനെതിരെ കെപിസിസി ആസ്ഥാനത്ത് ഉള്‍പ്പെടെ പോസ്റ്ററുകള്‍: മൂവാറ്റുപുഴയിൽ മത്സരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യം


തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെതിരേ കെപിസിസി ആസ്ഥാനത്തും തിരുവനന്തപുരം നഗരത്തിലെ മറ്റിടങ്ങളിലും പോസ്റ്ററുകള്‍. ജോസഫ് വാഴക്കനെ മൂവാറ്റുപുഴയില്‍ മത്സരിപ്പിക്കുന്നതിനെതിരെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല എന്നാണ് ഇംഗ്ലീഷിലുള്ള പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. 'സേവ് കോണ്‍ഗ്രസ്, സേവ് മൂവാറ്റുപുഴ' തുടങ്ങിയ വാചകങ്ങളും പോസ്റ്ററിലുണ്ട്.

നേരത്തെ മൂവാറ്റുപുഴ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കി ചങ്ങനാശ്ശേരി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനെതിരേ ജോസഫ് വാഴക്കന്‍ ഉള്‍പ്പെടെ പരസ്യമായി രംഗത്തെത്തി. ഇതിനുപിന്നാലെയാണ് ജോസഫ് വാഴക്കനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക