വികസനം തടസ്സപ്പെടുത്തുന്നു; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍: റിട്ട. ജഡ്ജി വി കെ മോഹനന്‍ കമ്മീഷന്‍ അധ്യക്ഷൻ


തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണത്തിന് നേതൃത്വം കൊടുക്കാന്‍ റിട്ട. ജഡ്ജി കെ. വി. മോഹനനെ കമ്മീഷനാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വികസന പദ്ധതികള്‍ തടസ്സപ്പെടുത്തു, ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചു വിടാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിന്റെ ശഹബ്ദരേഖ, സരിത്തിന്റേതെന്നു പറയപ്പെടുന്ന കത്ത് തുടങ്ങിയ അഞ്ചു കാര്യങ്ങളാണ് കമ്മീഷന്റെ പരിഗണനയില്‍പ്പെടുത്തുക. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികള്‍ക്കുമേലുള്ള സമ്മര്‍ദ്ദം, അതിനുപിന്നില്‍ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങളും കമ്മീഷന്‍ശറെ അന്വേഷണ പരിധിയില്‍പ്പെടുത്തും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ടു ചെയ്യുന്നതിനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന്റെ നിയമനത്തിന് തിരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരം ആവശ്യമാണ്. ഇ.ഡി.അന്വേഷണത്തിനെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസും കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ്. സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചുവെന്ന പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി മജിസ്‌ട്രേറ്റിനു മുന്‍പാകെ രേഖപ്പെടുത്തുന്നതും ക്രൈബ്രാഞ്ച് ആലോചനയിലാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക