ശമ്പള പരിഷ്കരണം നടപ്പാക്കിയില്ല: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കും


തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍.പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ കെജിഎംസിടിഎ തീരുമാനമെടുത്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കും.

മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിന് മുന്നിലും പ്രതിഷേധ ജാഥയും ധര്‍ണയും നടത്തും. രോഗി പരിചരണത്തെയും അധ്യാപനത്തെയും ബാധിക്കാതെയാണ് കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുള്ള പ്രതിഷേധം.

തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അധിക ജോലികള്‍ ബഹിഷ്‌കരിച്ച്എല്ലാ ദിവസവും കരിദിനം ആചരിക്കാനുമാണ് തീരുമാനം. ശമ്പള പരിഷ്‌കരണമടക്കം ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നോക്കം പോയതാണ് പ്രതിഷേധത്തിന് കാരണം. തീരുമാനം ആയില്ലെങ്കില്‍ മാര്‍ച്ച് 17ന് ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്കും. പ്രതിഷേധം രാഷ്ട്രീയ പ്രേരിതമല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക